ഹരിതാഭം | ശുചിത്വപൂര്‍ണം | മികവുറ്റത് |
നവ കേരളം പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ അവതരിപ്പിച്ച നാലു പദ്ധതികളിലൊന്നാണ് ഹരിതകേരളം. ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് മറ്റുള്ളവ.പരിസ്ഥിതി സൗഹാര്‍ദ്ദമായ വഴികളിലൂടെ കേരളത്തെ വികസനത്തിലേക്ക് നയിക്കുക എന്നതാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം.
ജലസ്രോതസ്സുകളെ സംരക്ഷിച്ചുകൊണ്ട് കേരളത്തെ വികസനത്തിലേക്ക് നയിക്കാനുള്ള ഒരു സമഗ്ര പദ്ധതിയാണ് ഹരിതകേരളം. അനുദിനം വര്‍ദ്ധിച്ചുവരുന്ന അജൈവ മാലിന്യങ്ങളില്‍ നിന്നും കേരളത്തെ രക്ഷിക്കാനും അതിനെ വരും തലമുറയ്ക്ക് വാസയോഗ്യമാം വിധം നിലനിര്‍ത്തുവാനുമാണ് ഈ പദ്ധതികൊണ്ട് ഉദ്ധേശിക്കുന്നത്.
ജനങ്ങള്‍ക്കായി ജനങ്ങളാല്‍ നടത്തപ്പെടുന്നൊരു രീതിയിലാണീ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജലസ്രോതസ്സുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും, ഖരമാലിന്യങ്ങള്‍ ഉചിതമായ രീതിയില് സംസ്കരിക്കുകയും മലിനജലം നീക്കം ചെയ്യുകയും ക്യഷിയോജ്യമായ ഭൂമി..... കൂടുതല്‍ വായിക്കുക