About | |
---|---|
ലോഗോ | |
പദ്ധതിയുടെ പേര് | ഹരിത കേരളം |
പ്രഖ്യാപനം നടന്നത് | ഡിസംബര്‍ 08, 2016 |
മിഷന്‍ അധികാരി | പിണറായിവിജയന് |
മിഷന്‍ അംബാസഡര്‍ | Dr KJ യേശുദാസ് |
മിഷന്‍ സെക്രട്ടറി | Dr ഉഷാ ടീറ്റസ് IAS |
നവ കേരളം പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ അവതരിപ്പിച്ച നാലു പദ്ധതികളിലൊന്നാണ് ഹരിതകേരളം. ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് മറ്റുള്ളവ.പരിസ്ഥിതി സൗഹാര്‍ദ്ദമായ വഴികളിലൂടെ കേരളത്തെ വികസനത്തിലേക്ക് നയിക്കുക എന്നതാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം.
ജനങ്ങള്‍ക്കായി ജനങ്ങളാല്‍ നടത്തപ്പെടുന്നൊരു രീതിയിലാണീ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ജലസ്രോതസ്സുകളില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും, ഖരമാലിന്യങ്ങള്‍ ഉചിതമായ രീതിയില് സംസ്കരിക്കുകയും മലിനജലം നീക്കം ചെയ്യുകയും ക്യഷിയോജ്യമായ ഭൂമി വര്‍ദ്ധിപ്പിക്കുകയുമാണ് ഈ ബ്യഹദ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
സമൂഹത്തിന്റെ എല്ലാ തട്ടുകളേയും സ്പര്‍ശിക്കുന്ന ഈ പദ്ധതി ആയതിനാല്‍ തന്നെ ഗ്രാമ പഞ്ചായത്തുകള്‍ മുതല്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നു. തരിശ്ശുഭൂമി കണ്ടെത്തി ക്യഷിയോജ്യമാകുവാനും, താഴേതട്ടില്‍ നിന്നും തന്നെ മാലിന്യസംസ്കരണം നടത്താനുമുള്ള പരിപാടികള്‍ ആലോചിച്ചുകഴിഞ്ഞു.
കെ. എസ്. ഇ. ബി. യുടെ നേത്യത്വത്തില്‍ സൗരോര്‍ജ്ജതില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുകയും, കേരളത്തിലുടനീളം - ഉപയോഗിച്ച എന്നാല്‍ നശിച്ചിട്ടില്ലാത്ത - സെക്കന്റ് ഹാന്റ് വസ്തുക്കള്‍ സൗജന്യമായി വിതരണം ചെയ്യുന്ന സ്വാപ് ഷോപ്പുകള്‍ ആരംഭിക്കും. ഇതുവഴി ഒരു പരിധി വരെ ഇ-വേസ്റ്റ് തടയാനാവും.
ഹരിതകേരള ഗീതം ഹരിതകേരള മിഷന്‍റെ ഔദ്യോഗിക ഗാനമാണ്. ഈ ഗാനം പദ്ധതിയുടെ പ്രവര്‍ത്തനത്തെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു. പ്രമുഖ കവി പ്രഭാ വര്‍മയാണ് രചയിതാവ്.