ഡിസംബര്‍ സുന്ദരമായൊരു മാസമാണ്. ഏവരും 2016 നോട് വിടപറഞ്ഞ് 2017 നെ പുത്തന്‍ പ്രതീക്ഷകളോടും ആഗ്രഹങ്ങളോടും വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ആയതിനാല്‍ തന്നെ നമ്മുടെ ഏവരുടെയും സ്വപ്ന പദ്ധതിയായ ഹരിതകേരളം മിഷന്‍ ആരംഭിക്കാന്‍ ഉചിതമായ സമയവും ഇതുതന്നെയാണ്. മാത്രമല്ല മലയാളികള്‍ക്ക് ഒരു സര്‍ക്കാരിന് നല്‍കാന്‍ പറ്റുന്ന ഏറ്റവും വലിയ പുതുവത്സര സമ്മാനവും ഇതുതന്നെയാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
2016 ഡിസംബര്‍ 08 ന് യാത്രയാരംഭിച്ച ഈ ബ്യഹദ് പദ്ധതിക്ക് വന്‍ സ്വീകരണമാണ് കേരളക്കര നല്‍കിയത്. കേരളത്തിന്‍റെ പ്രക്യതി സൗന്ദര്യം തിരിച്ചു കൊണ്ടുവരുക എന്നതാണീ പദ്ധതിയുടെ പ്രധാന ലക്ഷ്യം. മറ്റു സര്‍ക്കാര്‍ പദ്ധതികളില്‍ നിന്നും വ്യത്യസ്തമായി, ജനങ്ങളിടെ പദ്ധതിയാണ്.
പിണറായി വിജയന്‍ | KJ യേശുദാസ് | Dr. ഉഷ ടീറ്റസ് IAS |
കേരളത്തില്‍ നിന്നും പ്ളാസ്റ്റിക്ക് മാലിന്യങ്ങള്‍ തുടച്ചു നീക്കുക എന്നതും ഈ പദ്ധതിയുടെ പ്രധാന ഉദ്ധേശ്യങ്ങളിലൊന്നാണ്. തങ്ങളുടെ പരിധിയില്‍ പ്ലാസ്റ്റിക്ക് നിരോധനം നടത്താനും ജങ്ങള്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്കിക്കഴിഞ്ഞു.
ഉദ്ഘാടന ചടങ്ങ് - നെല്‍ച്ചെടികള്‍ നടുന്നു
തങ്ങളുടെ പരിധിയില്‍ പ്ലാസ്റ്റിക്ക് നിരോധനം നടത്താനും ജങ്ങള്‍ക്കായി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും എല്ലാ ഗ്രാമ പഞ്ചായത്തുകള്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്കിക്കഴിഞ്ഞു.ജനങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകള്‍ ഒഴിവാക്കാന്‍ പറ്റുന്നിടത്തൊക്കെ ഒഴിവാക്കണമെന്നും പകരം പേപ്പര്‍ ബാഗുകള്‍ ഉപയോഗിക്കണമെന്നു അഭ്യര്‍ത്ഥിക്കുന്നു
ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിധയിടങ്ങളില്‍ കാമ്പയിനുകള്‍ സംഘടിപ്പിക്കും. ഈ കമ്പയിനുകളോടൊപ്പം കുട്ടികള്‍ക്കായുള്ള രചനാ മത്സരങ്ങളും, ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കുന്നതായിരിക്കും. ഹരിതകേരളം മിഷന്‍റെ വിജയത്തിനായി 14 ജില്ലകളും ഒരുമിച്ച് പ്രവര്‍ത്തിക്കും. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ നേത്യത്വത്തിലായിരിക്കും ഹരിതകേരളം മിഷന്‍ പ്രവര്‍ത്തിക്കുക. മിഷന്‍ അംബാസഡര്‍ ശ്രീ KJ യേശുദാസും, മിഷന്‍ സെക്രട്ടറി ശ്രീമതി Dr ഉഷാ ടീറ്റസ് IAS ഉം ആണ്.